ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ ഭൂചലനം

12:25 pm 23/08/2016
download (5)
ന്യുഡൽഹി: ഇന്ത്യ-–മ്യാൻമർ അതിർത്തിയിൽ ഭൂചലനം. രാവിലെ ഇന്ത്യൻ സമയം 7.11നാണ്​ ഭൂചലനമുണ്ടായതെന്ന്​ കേന്ദ്ര മെറ്റിയറോളജിക്കൽ വകുപ്പ് അറിയിച്ചു. റിക്​ടർ ​സ​്​കെയിലിൽ 5.5 തീവ്രത രേഖ​െപ്പടുത്തിയ ഭൂചലനമാണുണ്ടായത്​. ഇന്ത്യ–മ്യാൻമർ അതിർത്തിക്ക്​ പുറമെ അസം, കൊൽക്കത്ത, ഗുവാഹത്തി, പട്​ന, ഭുവനേശ്വർ തുടങ്ങിയ സ്​ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

അസമിലെ കർബി ആഗ് ലോങ്​ ജില്ലയിൽ പുലർചെ അഞ്ച്​ മണിക്കുണ്ടായ ഭൂചലനത്തിൽ റിക്​ടർ സ​്​കെയിലിൽ 3.1 തീവ്രതയാണ്​ രേഖപ്പെടുത്തിയത്​. എവിടെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ​െചയ്​തിട്ടില്ല. മാസങ്ങൾക്ക്​ മുമ്പ്​ നേപ്പാളിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.