ഇന്ധന വിലവര്‍ധനവ് പിന്‍വലിക്കണമെന്ന് പിണറായി

10.00 PM 01-09-2016
pinarayi_2408
ഇന്ധന വിലവര്‍ധനവ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേ്രന്ദസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയ്‌ക്കെല്ലാം വില വര്‍ധിപ്പിച്ചിരിക്കുകയാണ്. വിമാന ഇന്ധനവിലയില്‍ വന്‍ കുറവ് വരുത്തുമ്പോഴാണ് സാധാരണക്കാരന്റെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇന്ധനങ്ങളായ പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില കൂട്ടുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ മനോഭാവത്തെ വ്യക്തമാക്കുന്നതായും പിണറായി ആരോപിച്ചു.
ജനദ്രോഹപരമായ ഇത്തരം നടപടികളില്‍നിന്നു എണ്ണ കമ്പനികളും കേന്ദ്ര സര്‍ക്കാരും പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.