ഇന്നു ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും രാഹുല്‍ഗാന്ധിയെക്കാണും

12:29 pm 23/8/2016
download (7)

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും. കെപിസിസി പുനസംഘടനുയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഇരുവരും രാഹുലിനെ കാണുന്നത്.

പുനസംഘടനയ്ക്കു മുന്‍പ് കെപിസിസിയില്‍ അഴിച്ചുപണി നടത്തരുതെന്ന നിലപാട് ഇരുവരും രാഹുലിനെ അറിയിക്കുമെന്നാണ് വിവരങ്ങള്‍. പുനസംഘടന സംബന്ധിച്ച നിലപാടറിയിക്കുന്നതിനു കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ നേരത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷനെ കണ്ടിരുന്നു.