ഇന്ന് ക്രൈസ്തവര്‍ ദു:ഖവെള്ളി ആചരിക്കുന്നു

09:23am 25/3/2016
images (1)

കുരിശുമരണത്തിന്റെ സ്മരണകള്‍ പുതുക്കി ഇന്ന് െ്രെകസ്തവര്‍ ദു:ഖവെള്ളി ആചരിക്കുന്നു. പീഡാനുഭവ വായന, കുര്‍ബാന, കുരിശിന്റെ വഴി, പരിഹാര പ്രദക്ഷിണം എന്നിവയ്ക്ക് പുറമേ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മ്മങ്ങളും വിവിധ പള്ളികളില്‍ നടക്കും. വിവിധ ദേവാലയങ്ങള്‍ ഇന്ന് കുരിശുമല കയറ്റവും നടത്തും.
ദു:ഖവെള്ളിയാഴ്ചയോട് അനുബന്ധിച്ച് മലയാറ്റൂര്‍ പള്ളിയില്‍ രാവിലെ മുതല്‍ വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. പുലര്‍ച്ചേ മുതല്‍ നൂറുകണക്കിന് പേരാണ് മരക്കുരിശുകളുമായി മലകയറുന്നത്. ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടേയും അതിന് ശേഷമുള്ള കുരിശു മരണത്തിന്റെയും ഓര്‍മ്മകളാണ് ദു:ഖവെള്ളിയില്‍ ക്രിസ്തുമത വിശ്വാസികള്‍ കണ്ടെത്തുന്നത്.