ഇന്ന് ഉത്രാടo നാടാകെ ഓണത്തിരക്കില്‍

11;44 am 13/9/2016
download

ഇന്ന് ഉത്രാടപാച്ചില്‍. തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തലാണ് മലയാളികള്‍. ഉത്രാടപാച്ചിലിനെ വരവേല്‍ക്കാന്‍
ഓണവിപണിയും ഒരുങ്ങി. ഓണത്തിന് സദ്യവട്ടമൊരുക്കാന്‍ പച്ചക്കറികള്‍ വാങ്ങാനുള്ള നെട്ടോട്ടമാകും ഇന്ന്. ഹോര്‍ട്ടികോര്‍പ്പും, സഹകരണ ഓണച്ചന്തകള്‍, ജൈവ പച്ചക്കറി മാര്‍ക്കറ്റ് എന്നിവ തിരക്കിനെ നേരിടാന്‍ സജ്ജമായി കഴിഞ്ഞു. പൂരാട ദിവസമായ ഇന്നലെ തുണിക്കടകളില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് ഉണ്ടായത്.