ഇന്ന് തിരുവോണം

07:45 am 14/9/2014
images (3)

നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ ഇന്ന് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരുന്ന പൊന്നോണ ദിനം. ഉത്രാടപ്പാച്ചിലിന്റെ ക്ഷീണം മറന്ന് മലയാളികള്‍ ഈ സുദിനത്തെ വരവേല്‍ക്കുകയാണ്.
സജീവതയുടെ ഉത്രാടദിനം കഴിഞ്ഞ് ആഘോഷത്തിന്റെ തിരുവോണം. കള്ളവും ചതിയുമില്ലാതെ മനുഷ്യരെയെല്ലാം സമന്‍മാരായി കണ്ട മഹാബലി തമ്പുരാന്റെ സദ്‌ഭരണ കാലത്തിന്റെ ഓര്‍മ്മപുതുക്കുകയാണ് മലയാളികള്‍. പൊന്നോള പൂവട്ടവുമായി പൂമുഖവും സദ്യവട്ടങ്ങളുമായി അടുക്കളയും സദ്യവട്ടവുമായി അടുക്കളയും നാടന്‍കളികളുമായി നാട്ടിടങ്ങളും തിരുവോണ നാളില്‍ ഒരുങ്ങി കഴിഞ്ഞു. ജാതിമതഭേദമന്യേ ലോകമെങ്ങുമുള്ള മലയാളികള്‍ ആഘോഷിക്കുന്ന ഈ സുദിനം കൃഷിയുടെയും കാര്‍ഷികസമൃദ്ധിയുടെയും കൂടി ആഘോഷമാണ്. എല്ലാ ദുഃഖങ്ങളും മാറ്റിവെച്ച് സന്തോഷത്തോടെ ആഘോഷിക്കാനുള്ള അവസരം കൂടിയാണ് ഈ സുദിനം നമുക്ക് നല്‍കുന്നത്. തിരുവോണനാളില്‍ മഹാബലി തമ്പുരാന്‍ വീടുകളിലെത്തുമെന്ന സങ്കല്‍പം, സമത്വവും സന്തോഷവും ഈ നാട്ടില്‍ എന്നു പുലരണമെന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.