ന്യൂഡല്‍ഹി: ഇന്ന് എല്ലാ ബാങ്കുകളും തങ്ങളുടെ ശാഖകളിലെ കൗണ്ടറുകള്‍ ഗവണ്മെന്റ് ബിസിനസുകള്‍ നടത്തുന്നതിനായി രാത്രി എട്ടു വരെ തുറന്നിരിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്കി. ധനകാര്യ വര്‍ഷത്തിന്റെ അവസാനദിനമായതിനാലും നികുതിദായകര്‍ക്ക് നികുതി ഒടുക്കേണ്ടത് കണക്കിലെടുത്തുമാണ് റിസര്‍വ് ബാങ്ക് ഇങ്ങനെയൊരു നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇലക്ട്രോണിക് പണമിടപാടുകള്‍ക്കുള്ള സമയം ഇന്ന് അര്‍ധരാത്രി വരെ നീട്ടിയിട്ടുണ്ട്.