ഇന്ന് മഅ്ദനി മടങ്ങും

11:45 AM 12/07/2016
download (1)
ശാസ്താംകോട്ട: അബ്ദുന്നാസിര്‍ മഅ്ദനി ചൊവ്വാഴ്ച വീണ്ടും ബംഗളൂരുവിലെ ആശുപത്രി ജീവിതത്തിലേക്ക് മടങ്ങും. അതോടെ അന്‍വാര്‍ശ്ശേരിക്ക് വീണ്ടുമൊരു കാത്തിരിപ്പിന്‍െറ കാലം തുടങ്ങും. ഉസ്താദ് എത്തിയാല്‍ അന്‍വാര്‍ശ്ശേരിയിലെ ഓരോ മുക്കും മൂലയും ഉണരും.

മഅ്ദനിയെ കാണാനത്തെുന്നവര്‍, അവര്‍ വരുന്ന നൂറുകണക്കിന് വാഹനങ്ങള്‍, മാധ്യമപ്രവര്‍ത്തകരുടെ നീണ്ട നിര, ചാനലുകളുടെ ഒ.ബി വാനുകള്‍, മതില്‍ പോലെ നിരത്തിവെച്ചിരിക്കുന്ന ചാനല്‍ കാമറകള്‍, ജാതിമതഭേദമില്ലാതെ തങ്ങളുടെ അബ്ദുന്നാസിറിനെ കാണാന്‍ തിരക്കൊഴിയുന്ന നേരം കണ്ടത്തെിയത്തെുന്ന സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള നാട്ടുകാര്‍. ഈ ചിത്രമെല്ലാം ചൊവ്വാഴ്ച മുതല്‍ ഘനംവെക്കുന്ന നിശ്ശബ്ദതക്ക് വഴിമാറും.

മഅ്ദനിയുടെ അടുത്ത വരവുവരെ ഇവിടെയിനി ഭൗതിക പഠനത്തിന്‍െറയും മതവിദ്യാഭ്യാസത്തിന്‍െറയും നേര്‍ത്ത ശബ്ദം മാത്രമാകും. അനാഥക്കുഞ്ഞുങ്ങള്‍ അടക്കമുള്ള 200ലധികം വിദ്യാര്‍ഥികള്‍ ഇവിടെയുണ്ട്. ഇനിയുള്ള അവരുടെ പ്രാര്‍ഥനകള്‍ ഉസ്താദിന്‍െറ സ്ഥിരമായുള്ള വരവിനായാണ്. 1998 മാര്‍ച്ച് 31 മുതല്‍ തുടങ്ങിയതാണ് തലമുറകള്‍ പിന്നിടുന്ന അവരുടെ പ്രാര്‍ഥന. അബ്ദുന്നാസിര്‍ മഅ്ദനിയുടെ സന്തോഷം പകരുന്ന വരവും വേദനപൂര്‍ണമായ മടക്കവുമാണ് ഇന്ന് അന്‍വാര്‍ശ്ശേരിയുടെ ശീലം.