09:07 AM 21/05/2016
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 12ാം ക്ളാസ് ബോര്‍ഡ് പരീക്ഷയുടെ ഫലം ശനിയാഴ്ച പ്രഖ്യാപിക്കും. എല്ലാ മേഖലകളിലെയും ഫലപ്രഖ്യാപനം 12 മണിക്കാണ്. www.results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്സൈറ്റകളില്‍ ഫലം ലഭ്യമാവും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-മെയില്‍ വിലാസങ്ങളില്‍ സ്കൂളുകള്‍ക്ക് തങ്ങളുടെ സമ്പൂര്‍ണ ഫലം ലഭ്യമാക്കും. ഡിജിറിസല്‍ട്ട്സ് എന്ന ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ് വഴിയും ഫലം ലഭ്യമാണ്. മുന്‍വര്‍ഷത്തേതുപോലെ ഐ.വി.ആര്.എസ് വഴിയും ഫലം ലഭ്യമാവുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.
ഈ വര്‍ഷം മുതല്‍ 12ാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ മാര്‍ക്ക്ഷീറ്റും സി.ബി.എസ്.ഇ ലഭ്യമാക്കുന്നുണ്ട്. www.digilocker.gov.in വിലാസത്തിലാണിത് ലഭ്യമാവുക. വിദ്യാര്‍ഥികള്‍ സി.ബി.എസ്.ഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് ഇതിനുള്ള അക്കൗണ്ട് വിവരങ്ങള്‍ എസ്.എം.എസായി അയച്ചുകൊടുക്കും. രണ്ടാം ഘട്ട ടെലി കൗണ്‍സലിങ്ങിനും ഫലപ്രഖ്യാപനത്തോടെ തുടക്കമാവും. ജൂണ്‍ നാലുവരെ ഇതു തുടരും. ഈ വര്‍ഷം 10,67,900 വിദ്യാര്‍ഥികളാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്.