ഇന്റര്‍നെറ്റില്‍ ‘ലീല ‘ യുടെ വാജ്യപ്രിന്റ്‌

08:45am 27/4/2016
leela020316main
രഞ്‌ജിത്തിന്റെ പുതിയ ചിത്രം ലീലയുടെ വ്യാജപ്രിന്റ്‌ ഇന്റര്‍നെറ്റില്‍. 13,000 ല്‍ അധികം പേര്‍ ഇതുവരെ ഇന്റര്‍നെറ്റിലൂടെ ചിത്രത്തിന്റെ വ്യാജപ്രിന്റ്‌ കണ്ടുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. എവിടെ നിന്നാണ്‌ ചിത്രത്തിന്റെ വ്യാജന്‍ അപ്‌ലോഡ്‌ ചെയ്‌തിരിക്കുന്നതെന്ന്‌ ഇതുവരെ വ്യക്‌തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.
തിയേറ്റര്‍ റിലീസിനോടൊപ്പം ഓണ്‍ലൈന്‍ റിലീസും ലീല ടീം നടത്തിയിരുന്നു. റിലീസ്‌ ദിവസം തന്നെ ഇന്ത്യ ഒഴികെ ലോകത്ത്‌ എവിടെ ഇരുന്നും സിനിമ ഓണ്‍ലൈനില്‍ കാണുന്നതിനുള്ള അവസരമായിരുന്നു ഒരുക്കിയിരുന്നത്‌. ഇതുവഴിയാണ്‌ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങിയതെന്നാണ്‌ സൂചനകള്‍.