ഇബ്താജ് മുഹമ്മദ് അമേരിക്കന്‍ കായിക ചരിത്രത്തില്‍ റിക്കാര്‍ഡാവും

11:20am 21/7/2016

എബി മക്കപ്പുഴ
Newsimg1_65878712
ഡാലസ്:അമേരിക്കന്‍ ഒളിമ്പിക്‌സ് ടീമിലെ തട്ടം ധരിച്ച് കളത്തിലിറങ്ങുന്ന ആദ്യതാരം എന്ന റെക്കാര്‍ഡ് ഇബ്താജിനെ തേടി എത്തുന്നു. അമേരിക്കന്‍ ഫെന്‍സിംഗ് ടിമിലെ പ്രധാന താരമാണ് ഇബ്താജ് മുഹമ്മദ്. ടീം ഇനത്തിലും വ്യക്തിഗത

ഇനത്തിലും ഇബ്താജ് മത്സരിക്കുന്നുണ്ട്.അമേരിക്കന്‍ റിയോ ഒളിമ്പിക് ടീമിലെ മെഡല്‍ പ്രതീക്ഷയുള്ള താരമാണ് ഇബ്താജു മുഹമ്മദ്. ഇസ്ലാം മത വിശ്വാസിയായ ഇബ്താജ് അമേരിക്കയിലെ ഇസ് ലാം വിരുദ്ധതക്കെതിരെ പൊരുതുന്ന ഒരു പോരാളികൂടിയാണ്. അമേരിക്കക്കായി ഇതിനകം തന്നെ നിരവധി നേട്ടങ്ങള്‍ ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്.2015­- 16 ലോക റാങ്കിംഗില്‍ വ്യക്തിഗത ഇനത്തില്‍ ഏഴാം സ്ഥാനക്കാരിയാണ് ഇവര്‍.അഞ്ച് തവണ ടീം ഇനത്തിലും ചാമ്പ്യനായിട്ടുണ്ട്.

അമേരിക്കയിലെ സ്ത്രീ ശാക്തികരണ വകുപ്പില്‍ ഉദ്യോഗസ്ഥയായ ഇബ്താജ് യു.എസ് കായിക അംബാസഡര്‍ ആയി സേവനം അനുഷ്ഠിക്കുന്നു.