ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്ത്യ ഫെസ്റ്റ് 2016 കിക്കോഫ് വന്‍ വിജയം

09:44 am 18/9/2016

– ജീമോന്‍ റാന്നി
Newsimg1_86199397
ഹൂസ്റ്റണ്‍: ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 29 ശനിയാഴ്ച നടത്തപ്പെടുന്ന ‘ഇന്ത്യ ഫെസ്റ്റ് 2016’ ഫണ്ട് റെയ്‌­സിംഗ് പ്രോഗ്രാമിന്റെ കിക്കോഫ് സെപ്റ്റംബര്‍ 11 ന് ഞായറാഴ്ച നടത്തപ്പെട്ടു.

ആരാധനയോടനുബന്ധിച്ച് നടന്ന കിക്കോഫ് ഇടവക വികാരി റവ. ജോണ്‍സണ്‍ ഉണ്ണിത്താന്‍, സ്‌­പോണ്‍സര്‍മാരില്‍ ഒരാളായ ജോര്‍ജ്ജ് കോലച്ചേരില്‍ ന് (സ്‌­റ്റെര്‍ലിംഗ് മക്കാള്‍ ടൊയോട്ട) ആദ്യ ടിക്കറ്റ് നല്‍കിയും, ലോഗോ അനാഛാദനം ചെയ്തും കൊണ്ടും നിര്‍വഹിച്ചു.

മറ്റ് സ്‌­പോണ്‍സര്‍മാരായ സൗത്ത് സൈഡ് ഫാര്‍മസി, ട്രസ്റ്റ് മാര്‍ക്ക് ബാങ്ക്, പ്രോംപ്റ്റ് റിയല്‍റ്റി, ട്രെന്‍ഡ് മേക്കര്‍ ഹോം, അലാമോ ട്രാവല്‍സ്, റെജി. വി. കുര്യന്‍, കോശി ശാമുവേല്‍ എന്നിവരെ യോഗത്തില്‍ അഭിനന്ദിക്കുകയും ഇന്ത്യ ഫെസ്റ്റ് നടത്തിപ്പിനെ കുറിച്ച് ഒരു ലഘുവിവരണം ജനറല്‍ കണ്‍വീനര്‍ സബാന്‍ സാം അറിയിക്കുകയും ചെയ്തു.

ഈ മേളയുടെ വിജയത്തിന് വേണ്ടി എല്ലാ ഇടവക ജനങ്ങളെയും ഇടവക സെക്രട്ടറി അജയ് തോമസ് അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ഈ മഹാമേള ഐക്യത്തിനായും, സന്തോഷത്തിനായും, നന്മ ചെയ്യുന്നതിനുമുള്ള ദിനമായി മാറട്ടെ എന്ന് ജോണ്‍സണ്‍ അച്ചന്‍ ആശംസിച്ചു.

ഒക്ടോബര്‍ 29 ന് രാവിലെ 11 മുതല്‍ നടക്കുന്ന ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള കലാ വിരുന്നും ഹൂസ്റ്റണിലെ പ്രമുഖ ഡാന്‍സ് ഗ്രൂപ്പുകളുടെ നൃത്തവും വോയ്‌­സ് ആന്‍ഡ് ബീറ്റ്‌­സിന്റെ സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

ഈ മേളയില്‍ നിന്നും ലഭിക്കുന്ന വരുമാനം ഇടവകയുടെ ബില്‍ഡിംഗ് ഫണ്ടിനും ജീവകാരുണ്യ പദ്ധതികള്‍ക്കും ഉപയോഗിക്കുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.

ഇടവക ഭാരവാഹികളായ അജയ് തോമസ്, ക്രിസ് ചെറിയാന്‍, ജോയ് എന്‍ ശാമുവേല്‍, സബ്ബാന്‍ സാം (ജനറല്‍ കണ്‍വീനര്‍) എം. എ. എബ്രഹാം, ഡോ.സാം ജോസഫ് (സഹ. കണ്‍വീനര്‍) സബ് കമ്മറ്റി കണ്‍വീനര്‍മാരായ തോമസ് മാത്യു, രാജന്‍ ദാനിയേല്‍, വില്‍സണ്‍ സഖറിയാ കോശി, അജു ജോണ്‍, എബ്രഹാം കോമാട്ട്, റെജി ഈപ്പന്‍, പ്രിജോ ഫിലിപ്പസ്, ബിന്ദു വര്‍ഗീസ്, ജോജി ജോണ്‍, റയാന്‍ വര്‍ഗീസ്, സാബു ജോര്‍ജ്ജ്, മാത്യൂസ് വര്‍ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റികള്‍ ഇന്‍ഡ്യാ ഫെസ്റ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ഹൂസ്റ്റണിലുള്ള എല്ലാവരെയും ജാതിഭേതമന്യെ ഒക്ടോബര്‍ 29 ന് നടക്കുന്ന മഹാ മേളയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ജനറല്‍ കണ്‍വീനര്‍ സബ്ബാന്‍ സാം അറിയിച്ചു.