ഇരട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി

07:49 pm 6/10/2016

– പി.പി. ചെറിയാന്‍
Newsimg1_33816141
ഹണ്ട്‌സ്‌­വില്ല: അയല്‍വാസികളായ ദമ്പതിമാരെ വെടിവച്ചു കൊല്ലുകയും പതിനാലും പത്തു വയസുള്ള കുട്ടികളെ പരുക്കേല്‍പ്പിക്കയും ചെയ്ത കേസിലെ പ്രതി ബാര്‍ണി പുള്ളറുടെ വധശിക്ഷ ഒക്ടോബര്‍ അഞ്ചിന് ടെക്‌സസില്‍ നടപ്പാക്കി. അമേരിക്കയില്‍ ഇതുവരെ നടപ്പാക്കിയത് 16 വധശിക്ഷയാണെങ്കില്‍ ടെക്‌സസില്‍ മാത്രം ഇത് ഏഴാമത്തേതാണ്. തനിക്കെതിരായ എല്ലാഅപ്പീലുകളും ഉടന്‍ അവസാനിപ്പിച്ചു എത്രയുംവേഗം വധശിക്ഷ നടപ്പാക്കണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബര്‍ 5 വെള്ളിയാഴ്ച ഡെത്ത് ചേമ്പറില്‍ പ്രവേശിപ്പിച്ച പ്രതിയുടെ ശരീരത്തിലേക്ക് മാരകമായ വിഷ മിശ്രിതം

ധമിനികളിലൂടെ കടത്തിവിട്ടു. മുപ്പതു മിനിട്ടുകള്‍ക്കകം മരണം സ്ഥിതീകരിച്ചു.2003ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.മദ്യലഹരിയില്‍ അകത്തു കടന്ന് വീട്ടിലുണ്ടായിരുന്ന നാലുപേര്‍ക്കും നേരെ ബാര്‍ണി വെടിയുതിര്‍ക്കുകയായിരുന്നു.

നേതന്‍­ജാനറ്റ് ദമ്പതികള്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു.ടെക്‌സസില്‍ തന്നെ ഇടവേളയ്ക്കു ശേഷമാണ് വധശിക്ഷ വീണ്ടും നടപ്പാക്കുന്നത്. മാരകമായ വിഷമിശ്രിതം കുത്തിവച്ചുള്ള വധശിക്ഷക്കെതിരെ എല്ലാ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നെങ്കിലും ടെക്‌സസ് സംസ്ഥാനം നടപ്പാക്കുന്ന വധശിക്ഷകളുടെ എണ്ണം അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ അധികമാണ്.