ഇരട്ട തലയുളള ‘ലക്കി’ സ്റ്റാര്‍

08:53 pm 21/9/2016

– പി. പി. ചെറിയാന്‍
Newsimg1_23127209
കെന്റുക്കി : ഇരട്ട തലയുളള പശുക്കിടാവ് നൂറുകണക്കിന് ജനങ്ങളുടെ ആകര്‍ഷണ കേന്ദ്രമായി മാറുന്നു. സെപ്റ്റംബര്‍ 16 വെളളിയാഴ്ചയാണ് കെന്റുക്കി കാംബല്‍സ് വില്ലയില്‍ മെക്കബിന്‍– ബ്രാന്റി ദമ്പതികളുടെ ഫാമില്‍ ഇരട്ട തലയുളള പശുക്കിടാവ് ജനിച്ചത്.

രാവിലെ ഫാമില്‍ പതിവ് സന്ദര്‍ശനത്തിനെത്തിയതായിരുന്നു മെക്കബിന്‍. ദൂരെ നിന്നും നോക്കിയപ്പോള്‍ പശു രണ്ടു കുട്ടികള്‍ക്കു ജന്മം നല്‍കി എന്നാണ് തോന്നിയത്. അടുത്തെത്തിയപ്പോഴാണ് രണ്ടു കുട്ടികളല്ല, ഇരട്ട തലയുളള പശുക്കിടാവാണ് അതെന്ന് മനസ്സിലായത്.

അപൂര്‍വ്വതയുമായി ജനിച്ച കിടാവിന് ‘ലക്കി’ എന്നാണ് ഇവര്‍ പേരിട്ടിരിക്കുന്നത്. ഫാമില്‍ ഇങ്ങനെയൊരു അത്ഭുതം സംഭവിച്ചതില്‍ തങ്ങള്‍ ഭാഗ്യവാന്മാരാണ് ബ്രാന്റി പറഞ്ഞു. പിറന്നു വീണ് ഏതാനും മണിക്കൂറുകള്‍ക്കകം എഴുന്നേറ്റ് നടക്കുവാന്‍ ആരംഭിച്ചുവെങ്കിലും വൃത്തത്തിലാണ് നടത്തം.

ഇരുതലയും ഇരുവായ്കളും ഉളള പശുക്കിടാവ് കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉടമസ്ഥര്‍ പറയുന്നു. ഈ അത്ഭുത പ്രതിഭാസം കാണുന്നതിന് നൂറു കണക്കിന് ജനങ്ങങ്ങളാണ് ഫാമിലേക്ക് എത്തുന്നത്.

കുട്ടികളുടെ സ്‌പെഷല്‍ എജ്യുക്കേഷന്‍ അധ്യാപകനാണ് മെക്കബിന്‍. പശുക്കിടാവിന് പ്രത്യേക ശുശ്രൂഷകള്‍ അദ്ദേഹം നല്‍കുന്നുണ്ട്. കിടാവ് കൂടുതല്‍ കൊല്ലം ജീവിക്കുവാന്‍ കഴിയാവുന്നതെല്ലാം ചെയ്യുന്നതിന് പരമാവധി ശ്രമിക്കുമെന്ന് പറഞ്ഞു.