ഇരയുടെ പേര് രാധാകൃഷ്ണനെ തള്ളി യെച്ചൂരി

12.29 AM 08/11/2016
yechoorinew_07011016
ന്യൂഡൽഹി: വടക്കാഞ്ചേരി പീഡനക്കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ മുൻ സ്പീക്കർ കൂടിയായ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെ തള്ളി പാർട്ടി ജനറൽ സെക്രട്ടി സീതാറാം യെച്ചൂരി. രാധാകൃഷ്ണൻ ഇരുടെ പേര് പറയരുതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവിക്കാനുള്ളത് സംഭവിച്ചുവെന്നും ഇക്കാര്യം പാർട്ടി ഗൗരവമായി അന്വേഷിക്കുമെന്നും യെച്ചൂരി വ്യക്‌തമാക്കി.

വടക്കാഞ്ചേരി, കളമശേരി വിഷയങ്ങൾ പാർട്ടി അന്വേഷിക്കുമെന്നു പറഞ്ഞ യെച്ചൂരി സ്ത്രീ പുരുഷ സമത്വമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും പറഞ്ഞു.