ഇറാക്കില്‍ ഇരട്ട ചാവേര്‍ ബോംബ് ആക്രമണം; 20 മരണം

01:30pm 08/7/2016

download (1)
ബാഗ്ദാദ്: ഇറാക്കില്‍ ഇരട്ട ചാവേര്‍ ബോംബ് ആക്രമണത്തില്‍ 20 പേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ എഴുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച സലാഹുദ്ദീന്‍ പ്രവിശ്യയിലാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. പട്ടാള യൂണിഫോമിലെത്തിയ ഒരു സംഘം തോക്കുധാരികള്‍ ബാലാദിലെ സയിദ് മുഹമ്മദ് പള്ളിയിലേക്ക് ഇരച്ചുകയറി. ഇവരില്‍ രണ്ട് ചാവേറുകളാണ് സ്‌ഫോടനം നടത്തിയത്. സൈനികര്‍ ഭീകരരെയെല്ലാവരെയും കൊലപ്പെടുത്തി. ഐഎസ് ഭീകരരാണ് സംഭവത്തിനു പിന്നിലെന്നാണ് കരുതുന്നത്.