ഇറാഖില്‍ ആസ്ട്രേലിയന്‍ വംശജനായ ഐ.എസ് ഭീകരന്‍ കൊല്ലപ്പെട്ടു

03:33pm 06/05/2016
download (5)
ബാഗ്ദാദ്: അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഐ.എസ് ഭീകരന്‍ കൊല്ലപ്പെട്ടു. ആസ്ട്രേലിയന്‍ പൗരനായ അബൂ ഖാലിദ് അല്‍ കംബോഡി എന്നറിയപ്പെടുന്ന നെയില്‍ പ്രകാശാണ് വെള്ളിയാഴ്ച ഇറാഖിലെ മൊസൂളില്‍ കൊല്ലപ്പെട്ടത്. 24കാരനായ ഇയാള്‍ ആസ്ട്രേലിയ ഏറെക്കാലമായി ലക്ഷ്യം വെക്കുന്ന ഭീകരനാണെന്ന് അറ്റോര്‍ണി ജനറല്‍ ജോര്‍ജ് ബ്രാന്‍റിസ് അറിയിച്ചു

കംബോഡിയന്‍ സ്വദേശിയായ ഇയാള്‍ ബുദ്ധമതം ഉപേക്ഷിച്ചതിന് ശേഷം 2012ലാണ് സിറിയയിലേക്ക് കടന്നത്. ഇയാള്‍ ആസ്ട്രേലിയയില്‍ നിരവധി ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 110 ആസ്ട്രേലിയന്‍ പൗരന്‍മാര്‍ ഐ.എസ് സംഘത്തില്‍ ഉള്ളതായാണ് അധികൃതര്‍ പറയുന്നത്.