ഇറാഖില്‍ സ്‌ഫോടനം: 14 ഷിയാ തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു

11:11am 3/5/2016
4h3
ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദില്‍ ഷിയാ മുസ്ലീം തീര്‍ഥാടകരെ ലക്ഷ്യമാക്കി നടന്ന മൂന്ന് സ്‌ഫോടനങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടു.
തിങ്കളാഴ്ച തെക്കന്‍ ബാഗ്ദാദിലെ സയ്ദിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. 30 പേര്‍ക്ക് പരുക്കേറ്റു. തീര്‍ഥാടകര്‍ കടന്നുപോയ വഴിയിലാണ് സ്‌ഫോടനം നടന്നത്. ഇതിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തു. എന്നാല്‍ മറ്റു രണ്ടു ചെറു സ്‌ഫോടനങ്ങളുടെ പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഉത്തര ബാഗ്ദാദിലെ തര്‍മിയയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേരാണ് മരിച്ചത്. ആറു പേര്‍ക്ക് പരുക്കേറ്റു. ഖൈലിസയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഇറാഖിലെ വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ സ്ഥിരമായി സൈന്യവുമായി ഏറ്റുമുട്ടുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ഷിയാ വിഭാഗങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്താറുണ്ട്.