ഇറാനില്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് മറ്റൊരു ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 43 ആയി.

10:11 am 26/11/2016

download (1)

തെഹ്റാന്‍: ഇറാനില്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് മറ്റൊരു ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 43 ആയി. വടക്കൻ പ്രവിശ്യയായ സെംനാനിലാണ് അപകടമുണ്ടായത്. പ്രവിശ്യ ഗവര്‍ണറാണ് അപകടവിവരം ഒൗദ്യോഗികമായി അറിയിച്ചത്.

31 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്ത് ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ 70 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ എത്തിച്ചതായും ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും ഗവര്‍ണര്‍ മുഹമ്മദ് റാസാ കബ്ബാസ് അറിയിച്ചു.

കൂട്ടിയിടിച്ച് ഇരു ട്രെയിനുകളും കത്തുന്ന വിഡിയോകള്‍ ഇറാനിയന്‍ ചാനലുകള്‍ പുറത്തുവിട്ടു.തെഹ്റാനില്‍നിന്നും 250 മൈല്‍ അകലമുള്ള ഷാഹ്റൗണ്ട് നഗരത്തിനടുത്താണ് അപകടമുണ്ടായത്. നൂറോളം പേരെ രക്ഷപ്പെടുത്തി.