ഇറാന്‍െറ ഉപരോധം നീക്കിയത് അവസരങ്ങള്‍ തുറന്നെന്ന് മോദി

08:50am 23/5/2016

images
തെഹ്റാന്‍: ഇറാനുമേലുള്ള അന്താരാഷ്ട്ര ഉപരോധം നീക്കിയത് വന്‍ അവസരങ്ങള്‍ക്കാണ് വഴിയൊരുക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനില്‍ പറഞ്ഞു. വ്യാപാരം, നിക്ഷേപം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനാണ് സന്ദര്‍ശനത്തില്‍ മുന്‍ഗണന നല്‍കുകയെന്നും മോദി വ്യക്തമാക്കി.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ഇറാനിലത്തെിയത്. ചാബഹാര്‍ പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് നിര്‍ണായക കരാറില്‍ തീരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
മെഹ്റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മോദിയെ ഇറാന്‍ ധനമന്ത്രി അലി ത്വയ്യബ്നിയ സ്വീകരിച്ചു. ഇറാനിലെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മോദി ഗുരുദ്വാര്‍ സന്ദര്‍ശിച്ചു.
ഇന്ന് ഒൗദ്യോഗിക വരവേല്‍പിനുശേഷം മോദി ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനിയുമായി കൂടിക്കാഴ്ച നടത്തും. റൂഹാനി മോദിക്കായി വിരുന്നും ഒരുക്കുന്നുണ്ട്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയെയും മോദി സന്ദര്‍ശിക്കും. ഇന്ത്യ-ഇറാന്‍ ബന്ധം പ്രതിപാദിക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സും മോദി ഉദ്ഘാടനം ചെയ്യും. ചാബഹാര്‍ തുറമുഖ പദ്ധതിക്കുപുറമേ, ഇറാനില്‍നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി ഇരട്ടിയാക്കുന്നതും ചര്‍ച്ചകളില്‍വരും. വ്യാപാരം, നിക്ഷേപം, ഊര്‍ജം, സാംസ്കാരികം, ആശയവിനിമയം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനാണ് തന്‍െറ സന്ദര്‍ശനത്തില്‍ ഊന്നല്‍ നല്‍കുകയെന്ന് മോദി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഇറാന്‍ സന്ദര്‍ശിക്കുന്നത്. ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, എണ്ണ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവര്‍ നേരത്തേ ഇറാന്‍ സന്ദര്‍ശിച്ചിരുന്നു.

SHARE

PRINT
TAGS
#MODI IN IRAN