റോം: മധ്യ ഇറ്റലിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 247 ആയി ഉയര്‍ന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.0, 6.2 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അംബ്രിയ, മാര്‍ച്ചേ, ലാസിയോ മേഖലകളില്‍ രേഖപ്പെടുത്തിയത്.
അമാട്രിസ്, അക്കുമോലി പട്ടണങ്ങല്‍ പൂര്‍ണമായി തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. 2009നുശേഷം ഇറ്റലിയില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. അന്ന് ലാഅക്വിലായിലുണ്ടായ ഭൂകമ്പത്തില്‍ 300പേര് മരണത്തിനു കീഴടങ്ങിയിരുന്നു.