ഇല്ലിനോയി പബ്ലിക് എയ്ഡ് ഓഫീസുകളില്‍ മലയാള ഭാഷ അംഗീകൃതമാക്കാന്‍ ഫോമയുടെ ശ്രമം

11:59 am 8/11/2016

Newsimg1_74843886
ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജിയന്റെ പ്രഥമ യോഗം റീജിണല്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് എടാട്ടിന്റെ അധ്യക്ഷതയില്‍ മോര്‍ട്ടന്‍ഗ്രോവില്‍ വച്ചു നടത്തപ്പെട്ടു. തദവസരത്തില്‍ ഫോമാ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, നാഷണല്‍ ട്രഷറര്‍ ജോസി കുരിശിങ്കല്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ പീറ്റര്‍ കുളങ്ങര, ജോണിക്കുട്ടി പിള്ളവീട്ടില്‍, നാഷണല്‍ വനിതാ പ്രതിനിധി ബീന വള്ളിക്കളം എന്നിവര്‍ സന്നിഹതരായിരുന്നു.

അമേരിക്കന്‍ മലയാളി കുടിയേറ്റ ചരിത്രത്തിലെ ആദ്യകാല സിറ്റിയായ ഷിക്കാഗോയിലെ മലയാളികളുടെ സുഗമമായ നടപടികള്‍ക്കായി ഫോമ ഷിക്കാഗോ റീജണിന്റെ നേതൃത്വത്തില്‍ ഇല്ലിനോയി പബ്ലിക് എയ്ഡ് ഓഫീസുകളില്‍ മലയാള ഭാഷ ഉള്‍പ്പെടുത്തുവാന്‍ മുന്‍കൈ എടുക്കുന്നതിനായി തീരുമാനമെടുത്തു. അയ്യായിരത്തില്‍പ്പരം മലയാളി കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഒപ്പു ശേഖരിച്ച് ഇല്ലിനോയി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സമര്‍പ്പിക്കുന്നതിനും അതിന്റെ തുടര്‍ നടപടികളില്‍ ഫോമയുടെ സജീവ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനും യോഗം തീരുമാനിച്ചു.

ഷിക്കാഗോയിലെ മലയാളി സാംസ്കാരിക, സാമുദായിക സംഘടനകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ പരിപാടികളുടെ വിജയത്തിനായി ചെയര്‍മാനായി ജോര്‍ജ് മാത്യുവിനേയും (ബാബു), കോര്‍ഡിനേറ്ററായി ബിജു പി. തോമസിനേയും തെരഞ്ഞെടുത്തു.

യോഗത്തില്‍ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ജോണ്‍ പാട്ടപതി, സിനു പാലക്കാത്തടം, ആഷ്‌ലി ജോര്‍ജ്, സ്റ്റാന്‍ലി കളരിക്കമുറി, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, സണ്ണി വള്ളിക്കളം, ബിജു ഫിലിപ്പ്, ജിജി സാം, വിനു മാമൂട്ടില്‍, ജീന്‍ പുത്തന്‍പുരയ്ക്കല്‍, സോണി, സാജന്‍ ഉറുമ്പില്‍, രാജന്‍ തലവടി, സജി വെള്ളാരംകാലായില്‍, ജോസ് മണക്കാട്ട്, ദാസ് രാജഗോപാല്‍, സച്ചിന്‍ ഉറുമ്പില്‍ എന്നിവര്‍ സംസാരിച്ചു. പി.ആര്‍.ഒ സിനു പാലക്കാത്തടം അറിയിച്ചതാണിത്.