ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

04:49 pm 15/9/2016

Newsimg1_38532038
ഷിക്കാഗോ: സെപ്റ്റംബര്‍ 17 ശനിയാഴ്ച സെന്റ് മേരീസ് ക്‌­നാനയായ കത്തോലിക്കാ പള്ളി (7800 w lyons st ,Morton Grove ,IL) ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശബളാഭമായ ഓണാഘോഷത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 25 സെറ്റുസാരികളുടെ ഓണസമ്മാനമായിരിക്കും ഈവര്‍ഷത്തെ ആഘോഷത്തിന്റെ പ്രതേകതകളിലൊന്ന്.

5 മണിക്ക് ഓണസദ്യയോടെ പരിപാടികളാരംഭിക്കും. ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി മാവേലിമന്നന്റെ വരവേല്‍പ്പും ചിക്കാഗോയിലെ പ്രശസ്ത ഡാന്‍സ് സ്­കൂളുകളില്‍ പരിശീലനം ലഭിച്ച കലാകാരികളുടെ നൃത്ത നൃത്യങ്ങളും ശ്രുതിലയ മ്യൂസിക് ട്രൂപ്പ് നയിക്കുന്ന ഗാനമേളയും ഓണാഘോഷത്തിന്റെ മാറ്റുകൂട്ടും

ഓണാഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ കേരളീയ വസ്ത്രങ്ങള്‍ അണിഞ്ഞു വരുന്നത് അഭകാമ്യമായിരിക്കുമെന്നു സംഘാടകര്‍ അറിയിക്കുന്നു.

ഓണാഘോഷത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം ജോര്‍ജ് (പ്രസിഡന്റ്) 773 671 6073, ജോസി കുരിശുങ്കല്‍ (സെക്രട്ടറി) 773 478 4357, അനില്‍ കുമാര്‍ പിള്ള (കണ്‍വീനര്‍) 847 471 5379.