ഇസ്താംബുൾ വിമാനത്താവളത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ നിന്നും ബോളിവുഡ് നടൻ ഹൃതിക് റോഷനും മക്കളും രക്ഷപ്പെട്ടത് തലനാരിഴക്ക്

13:01 PM 29/06/2016
download (7)
മുംബൈ: ഇസ്താംബുൾ വിമാനത്താവളത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ നിന്നും ബോളിവുഡ് നടൻ ഹൃതിക് റോഷനും മക്കളും രക്ഷപ്പെട്ടത് തലനാരിഴക്ക്. ആക്രമണത്തിന് ഏതാനും മണിക്കൂർ മുമ്പ് ഹൃതിക്കും മക്കളായ റിഹാനും റിഥാനും വിമാനത്താവളത്തിലുണ്ടായിരുന്നു.

വൈകിയെത്തിയതിനാൽ പോകേണ്ടിയിരുന്ന വിമാനത്തിൽ ഹൃതികിന് ബിസിനസ് ക്ലാസ് ടിക്കറ്റ് ലഭിച്ചില്ല. എന്നാൽ വിമാനത്താവളത്തിലെ ജീവനക്കാർ മറ്റൊരു വിമാനത്തിൽ ടിക്കറ്റ് ശരിയാക്കിക്കൊടുത്തു. ഹൃതിക്കും മക്കളും വിമാനത്താവളം വിട്ട് ഏതാനും മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് ചാവേറാക്രമണം ഉണ്ടായത്.