ഇസ്രയേലി വനിത ഹിമാചല്‍പ്രദേശില്‍ പീഡനത്തിനു ഇരയായി

01:06pm 25/7/2016
download (1)

മണാലി: ഹിമാചല്‍പ്രദേശിലെ മണാലിയില്‍ 25കാരിയായ ഇസ്രയേലി വനിതയെ മാനഭംഗപ്പെടുത്തി. രണ്ടു പേര്‍ ചേര്‍ന്നാണ് തന്നെ മാനഭംഗപ്പെടുത്തിയതെന്നാണ് യുവതി പോലീസില്‍ പരാതിനല്‍കിയിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രക്കെത്തിയ വനിത, ഷിംലയില്‍ നിന്ന് മണാലിയിലെത്തിയ ശേഷം ടാക്‌സി കിട്ടാതെ വന്നപ്പോള്‍ രണ്ടു പേര്‍ ലിഫ്റ്റ് നല്‍കുകയും പിന്നീട് മാനഭംഗപ്പെടുത്തുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

പിന്നീട് ഇവര്‍ മണാലിയുടെ പ്രന്തപ്രദേശത്തെ ഒഴിഞ്ഞയിടത്തെത്തിച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി വ്യക്തമാക്കിയത്. ആശുപത്രയില്‍ കഴിയുന്ന യുവതിയെ ഇന്ന് കൂടുതല്‍ പരിശോധനകള്‍ക്കു വിധേയയാക്കും.

2013 ജൂണിലും മണാലിയില്‍ സമാന സംഭവം അരങ്ങേറിയിരുന്നു. അന്ന് യൂഎസ് പര്വത്വമുള്ള വനിതയെ ടാക്‌സി ഡ്രൈവര്‍മാര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.