ഇസ്താംബൂൾ: തുർക്കി ഇസ്താംബൂളിലെ അത്താതുർക് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ 36 പേർ കൊല്ലപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം വിമാനത്താവളത്തിലെ പ്രവേശ കവാടത്തിലെത്തിയ ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ വെടിയുതിർക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
മൂന്ന് പേരടങ്ങിയ ഭീകരർ ടാക്സി വാഹനത്തിൽ വിമാനത്താവളത്തിൽ എത്തുകയായിരുന്നെന്നും സംഭവത്തിന് പിന്നിൽ െഎ.എസ് ഭീകരരെ സംശയിക്കുന്നതായും തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദ്രിം പറഞ്ഞു. അതേസമയം, അക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
വൈകുന്നേരം 10 മണിയോടെ വന്ന ഭീകരവാദികളിൽ രണ്ടുപേർ വിമാനത്താവളത്തിെൻറ പ്രവേശ കവാടത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിെൻറയും പൊട്ടിത്തെറിക്കുന്നതിെൻറയും ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഭീകരാക്രമണത്തെ തുടർന്ന് വിമാനത്താവളം താൽകാലികമായി അടച്ചു.