ഇ​ന്നോവ കാർ ബസ്​ സ്​റ്റോപ്പിലേക്ക്​ പാഞ്ഞ്​ കയറി മൂന്ന്​ പേർ മരിച്ചു

09:54 am 8/10/2016
images

തൃശൂർ: തൃശൂരിൽ . നാലു പേർക്ക് പരിക്ക്‌. ചീരംകുഴി സ്വദേശി അമല നഗർ നെല്ലിപ്പറമ്പിൽ ഗംഗാധരൻ (67), കോതമംഗലം സ്വദേശിനി മിഷേൽ ചാക്കോ, ഞെമനേങ്ങാട് സ്വദേശി ഹംസ (56) എന്നിവരാണ്​ മരിച്ചത്​. അമല ആശുപത്രിക്ക്​ സമീപം ബസ്​ കാത്ത്​ നിന്നവരാണ്​ അപകടത്തിൽപെട്ടത്​. രാവിലെ 6.30നായിരുന്നു സംഭവം.

അപകടത്തിൽ പരിക്കേറ്റ ലിയോൺ (8), ജോഹൻ (3) മെർലിൻ (56), അജിത്ത്​ (28), അനീഷ്​ (30), നിജാസ്​ (29) എന്നിവരെ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേർ സംഭവ സ്ഥലത്തും ഹംസ ചികിൽസക്കിടെയുമാണ് മരിച്ചത്. അപകടത്തെ തുടർന്ന്​ ബസ് സ്റ്റോപ്പ്​ പൂർണമായും തകർന്നു.