ഈഡന്‍ബര്‍ഗ് സീറോ മലബാര്‍ ദൈവാലയത്തില്‍ കരുണയുടെ നൊവേന ആരംഭിച്ചു

08:16am 24/4/2016

അനിറ്റാ ചാക്കൊ വട്ടംതൊട്ടിയില്‍
Newsimg2_29965164
ടെക്‌സസ്: ഈഡിന്‍ബര്‍ഗില്‍ ഡിവൈന്‍ മേഴ്‌സി സീറോ മലബാര്‍ കാത്തലിക് ദൈവാലയത്തില്‍ ഈ വെള്ളിയാഴ്ച കരുണയുടെ നൊവേന ആരംഭിച്ചു. ഇനിയും എല്ലാ വെള്ളയാഴ്ചകളിലും വൈകുന്നേരം 06.30-നു വിശുദ്ധ കര്‍ബ്ബാനയും അതിനുശേഷം നൊവേനയും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും. കരുണയുടെ ഈ വര്‍ഷം, സഭയിലെ എല്ലാ കുടുംബങ്ങളെയും, യുവജനങ്ങളെയും, കുട്ടികളെയും ഓര്‍ത്ത് പ്രത്യേകം നിയോഗാര്‍ത്ഥം പ്രാര്‍ത്ഥിക്കുന്നതാണ്.