ഈ മാസം ബ്ലോഗ്‌ എഴുതുന്നില്ല: മോഹന്‍ലാല്‍

12:55pm 22/4/2016
1461303220_mohan-lal
മോഹന്‍ലാലിന്റെ ബ്ലോഗുകള്‍ മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നവയാണ്‌. സ്വന്തം കൈപ്പടയിലെഴുയിയ കുറിപ്പുകളായാണ്‌ മോഹന്‍ലാലിന്റെ ബ്ലോഗുകള്‍ ഓരോ മാസവും എത്തുക. എന്നാല്‍ ഈ മാസം താന്‍ ബ്ലോഗൊന്നും എഴുതുന്നില്ലെന്ന്‌ തന്റെ ബ്ലോഗിലൂടെ അറിയിച്ചിരിക്കുകയാണ്‌ മോഹന്‍ലാല്‍
കുടുംബവുമൊത്ത്‌ വിദേശയാത്രയിലായതിനാല്‍ ഈ മാസം ബ്ലോഗ്‌ എഴുതുന്നില്ലെന്ന്‌ മോഹന്‍ലാല്‍ പറഞ്ഞു. ഞാന്‍ ഒരു വിദേശയാത്രയുടെ തിരക്കിലാണ്‌. അതിനാല്‍ ചിന്തകള്‍ പകര്‍ത്തുവാന്‍ പറ്റിയ ഒരു സാഹചര്യത്തിലല്ല. ഈ മാസം ഞാനൊരു ഇടവേള എടുക്കുകയാണ്‌്. അടുത്തമാസം തീര്‍ച്ചയായും ഇതുവഴി നിങ്ങളിലേക്ക്‌ എത്തുന്നതായിരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു
വിദേശയാത്രയുടെ ഒരു ചിത്രത്തോടൊപ്പമാണ്‌ ബ്ലോഗ്‌ എഴുതുന്നില്ലെന്ന കാര്യം മോഹന്‍ലാല്‍ പങ്കുവെച്ചത്‌. സമകാലീന പ്രാധാന്യമുള്ള വിഷയങ്ങളാണ്‌ ലാല്‍ ബ്ലോഗിലൂടെ എഴുതുന്നത്‌.
– See more at: http://www.mangalam.com/cinema/latest-news/427957#sthash.2HM1qoxV.dpuf