ഉത്തരാഖണ്ഡിലെ കാട്ടുതീ അണയ്ക്കാന്‍ വെള്ളം വാങ്ങിയത് ലിറ്ററിന് 85 രൂപയ്ക്ക്

11:25am 4/52016
download (4)

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കാട്ടുതീ അണയ്ക്കാന്‍ വെള്ളം വാങ്ങിയത് ലിറ്ററിന് 85 രൂപ നിരക്കില്‍ . വ്യോമസേനയുടെ രണ്ട് എം.ഐ ഹെലികോപ്റ്ററുകളിലായി വെള്ളം എത്തിച്ചാണ് തീ അണച്ചത്. 3500 ലിറ്റര്‍ വീതമുള്ള 34 യൂണിറ്റ് വെള്ളമാണ് എത്തിച്ചത്്. ഓരോ യൂണിറ്റ് വെള്ളത്തിനും മൂന്ന് ലക്ഷത്തോളം രൂപയാണ് ചെലവ് വന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നൈനിറ്റാളിന് സമീപമുള്ള ഭീംതാള്‍ തടാകം, ഗര്‍ഹ്വാളിലെ ശ്രീനഗര്‍ സംഭരണി എന്നിവിടങ്ങളില്‍ നിന്നാണ് തീ അണയ്ക്കുന്നതിന് വെള്ളമെടുത്തത്. ഉത്തരാഖണ്ഡില്‍ നിയന്ത്രണാതീതമായി പടര്‍ന്ന കാട്ടുതീ 3500 ഹെക്ടര്‍ വനമാണ് നശിപ്പിച്ചത്. ആറുപേര്‍ പൊള്ളലേറ്റ് മരിക്കുകയും നിരവധി ജീവികള്‍ ചാവുകയും ചെയ്തു.