ഉത്തരാഖണ്ഡിലെ കാട്ടുതീ; കാട്ടുകള്ളന്മാരെന്ന്‌ സംശയം

10:57am 2/5/2016
download (2)
ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ അഞ്ചുപേര്‍ പൊള്ളലേറ്റു മരിക്കുകയും വന്‍തോതില്‍ വനപ്രദേശം കത്തിനശിക്കുകയും ചെയ്‌തതിന്‌ കാരണം തടിമാഫിയയെന്ന്‌ റിപ്പോര്‍ട്ട്‌. ഗര്‍ഗന്റുവാനില്‍ വലിയ പാരിസ്‌ഥിതിക പ്രശ്‌നത്തിന്‌ കാരണമായ സംഭവത്തിന്റെ പിന്നാമ്പുറം തേടി പരിശോധനകളും പഠനങ്ങളും തുടരുമ്പോള്‍ കള്ളത്തടി വെട്ടുകാര്‍ക്കെതിരേ സാമൂഹ്യസൈറ്റില്‍ രോഷം പുകയുകയാണ്‌.
വനത്തിലെ മരങ്ങള്‍ സാധാരണഗതിയില്‍ ലേലം വഴി വില്‍പ്പന നടത്താന്‍ അധികാരമുള്ളത്‌ ഫോറസ്‌റ്റ് ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷനാണ്‌. ഇവരും തടി മാഫിയയും തമ്മില്‍ ബന്ധമുണ്ടെന്നും മരങ്ങള്‍ വില്‍പ്പന നടത്തി കോര്‍പ്പറേഷന്‍ വന്‍ തുക സമ്പാദിക്കുമ്പോള്‍ അത്‌ കാട്ടുകള്ളന്മാര്‍ക്ക്‌ തുണയാകാറുണ്ടെന്നുമാണ്‌ സാമൂഹ്യ മാധ്യമങ്ങളിലെ ആരോപണം. ആയിരക്കണക്കിന്‌ വരുന്ന മരങ്ങളാണ്‌ കാട്ടുതീയില്‍ പെട്ടത്‌. കത്തി നശിച്ച തടികള്‍ വില്‍പ്പന നടത്തുമ്പോള്‍ അത്‌ കാട്ടുകള്ളന്മാര്‍ക്കും ഗുണകരമാകുമെന്നുമാണ്‌ ആരോപണങ്ങള്‍.
1890.79 ഹെക്‌ടര്‍ വ്യാപ്‌തിയില്‍ വനപ്രദേശം കത്തിനശിച്ചപ്പോള്‍ ആയിരക്കണക്കിന്‌ മരങ്ങളാണ്‌ കത്തിനശിച്ചത്‌. മഴയുടെ അഭാവം മൂലം മണ്ണിലെ ഈര്‍പ്പം നഷ്‌ടമായി കാട്‌ കടുത്ത ചൂടിലായതാണ്‌ കാരണമെന്ന്‌ വിദഗ്‌ദ്ധര്‍ പറയുന്നത്‌. എന്നാല്‍ സര്‍ക്കാര്‍ വേണ്ട രീതിയില്‍ പരിപാലിക്കപ്പെടാതിരുന്നതാണ്‌ കാരണമെന്ന മറ്റൊരു വാദവുമുണ്ട്‌. മരിച്ചവരില്‍ മൂന്ന്‌ സ്‌ത്രികളും ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്‌. 13 ജില്ലകളിലേക്ക്‌ തീ പടര്‍ന്നതായി സ്‌ഥിതീകരിച്ചു. പൗരി, തെഹ്‌രി. നൈനിറ്റാള്‍ എന്നിവിടങ്ങളിലാണ്‌ വ്യാപക നാശനഷ്‌ടം ഉണ്ടായത്‌.