ഉത്തരാഖണ്ഡില്‍ കനത്തമഴ; മരണം 10 ആയി

12:30pm 18/7/2016

download (3)
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്തമഴയില്‍ മരിച്ചവരുടെ എണ്ണം 10 ആയി. സംസ്ഥാനത്തെ മിക്ക നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതായും ദുരന്തനിവാരണസേന അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഹരിദ്വാര്‍-ഡല്‍ഹി ഹൈവേ അടച്ചു.