ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ വാഹനാപകടത്തില്‍ എട്ടു പേര് മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് തെഹരി ഗാര്‍വാല്‍ ജില്ലയിലായിരുന്നു അപകടം. ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. വാഹനത്തില്‍ 15 പേരാണ് ഉണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം 200 മീറ്റര്‍ താഴ്ചയിലേക്കാണ് പതിച്ചത്.
നാലു സ്ത്രീകളും നാല് പുരുഷന്മാരുമാണ് മരിച്ചത്. പരിക്കേറ്റ ആറു പേരെ ഗാന്സാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഒരാളെ ഡറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റി.