ഉത്തര്‍പ്രദേശില്‍ വാഹനാപകടം അഞ്ചുപേര്‍ മരിച്ചു

09-50 PM 20-04-2016
acc
ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. നാലു പേര്‍ക്കു പരിക്കേറ്റു. അലിഗഞ്ച്-മെയ്ന്‍പുരി റോഡില്‍വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മധുബാല, സഞ്ജു, ജഗദീഷ്, അനുജ്, ലക്ഷ്മി എന്നിവരാണ് മരിച്ചത്. ഒരു വിവാഹത്തോടനുബന്ധിച്ച് ചരക്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. അപകടമുണ്ടാക്കിയ ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കെതിരേ നരഹത്യക്ക് പോലീസ് കേസെടുത്തു.