ഉത്തര കൊറിയ മിസൈല്‍ എഞ്ചിന്‍ പരീക്ഷിച്ചു

10:39pm 09/04/2016
_89151002_89151001
സോള്‍: ഉത്തരകൊറിയ പുതിയ മിസൈല്‍ എഞ്ചിന്‍ വിജയകരമായി പരീക്ഷിച്ചു. ഭൂഖണ്ഡാനന്തര ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ എഞ്ചിനാണ് പടിഞ്ഞാറന്‍ തുറമുഖ തീരത്ത് പരീക്ഷിച്ചത്. ഇത് അമേരിക്കക്ക് ആണവ ഭീഷണി ഉയര്‍ത്തുന്നതാണെന്ന്? ഉത്തര കൊറിയന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര കൊറിയന്‍ പ്രസിഡന്റ്? കിം ജോങ് ഉന്നിന്റെ മേല്‍ നോട്ടത്തിലായിരുന്നു പരീക്ഷണം. കഴിഞ്ഞ മാസവും ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ പേരില്‍ യു.എന്‍ ഉപരോധം നേരിടുന്ന ഉത്തരകൊറിയ ഇതോടെ അന്തരാഷ്ട്ര തലത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.