ഉപരാഷ്ട്രപതിക്ക് തലസ്ഥാനത്ത് വരവേല്‍പ്

07:02 am 30/08/2016

images (3)
തിരുവനന്തപുരം: മൂന്നു ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനത്തെിയ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്ക് തലസ്ഥാനത്ത് സ്നേഹോഷ്മള വരവേല്‍പ്. ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ വൈകുന്നേരം മൂന്നിനത്തെിയ ഉപരാഷ്ട്രപതിയെയും ഭാര്യ സല്‍മാ അന്‍സാരിയെയും ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, മേയര്‍ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മന്ത്രിമാരായ പി. ജയരാജന്‍, കെ. രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും എത്തിയിരുന്നു. ശംഖുംമുഖത്തെ വ്യോമസേനാ താവളത്തിലായിരുന്നു സ്വീകരണം.

വിമാനത്താവളത്തിലെ സ്വീകരണത്തിനുശേഷം ഉപരാഷ്ട്രപതി ഹെലികോപ്ടറില്‍ കൊല്ലത്തേക്ക് പോയി. ശ്രീനാരായണഗുരു കാമ്പസില്‍ ഡോ. എം. ശ്രീനിവാസന്‍െറ പ്രതിമ അനാച്ഛാദനം ചെയ്തശേഷം 5.45 ഓടെ ഉപരാഷ്ട്രപതി തലസ്ഥാനത്ത് തിരിച്ചത്തെി. രാത്രി രാജ്ഭവനില്‍ തങ്ങിയ അദ്ദേഹം ചൊവ്വാഴ്ച തലസ്ഥാനത്ത് രണ്ട് പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11ന് പോത്തന്‍കോട്, ശാന്തിഗിരി ആശ്രമത്തില്‍ കരുണാകരഗുരുവിന്‍െറ നവതി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് കനകക്കുന്ന് കൊട്ടാരത്തില്‍ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സമ്പൂര്‍ണ ഇ-സാക്ഷരതാ യജ്ഞത്തിന്‍െറ രണ്ടാംഘട്ടമായ ഡിജിറ്റല്‍ ലൈബ്രറികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ബുധനാഴ്ച രാവിലെ 10.40ന് പ്രത്യേക വിമാനത്തില്‍ കൊച്ചിക്ക് പുറപ്പെടുന്ന ഉപരാഷ്ട്രപതി11.45ന് സെന്‍റ് തെരേസാസ് കോളജില്‍ വിദ്യാധനം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചക്ക് 12.55ന് അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും.