ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലൻസ് ത്വരിതാന്വേഷണത്തിന് ഉത്തരവ്

02:35pm 01/08/2016
download (1)
തൃശൂര്‍: പട്ടികജാതി വികസന വകുപ്പിന്‍െറ കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളജിലെ നിയമനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് ഫയല്‍ ചെയ്ത ഹരജിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ മന്ത്രി അനില്‍കുമാറിനുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് തിരുവനന്തപുരം യൂനിറ്റിനാണ് അന്വേഷണ ചുമതല. പാലക്കാട് സ്വദേശി പി. രാജീവാണ് പരാതിക്കാരന്‍.