28-2-2016
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ 2.30ന് കോട്ടയം കാണക്കാരിക്ക് സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ മുന്‍ സീറ്റില്‍ മുഖം ഇടിച്ച് മുഖ്യമന്ത്രിയുടെ ചുണ്ടിനു നേരിയ പരിക്കേറ്റു. കാറിന്റെ ജനാലയുടെ ചില്ല് തെറിച്ചു വീണു ഗണ്‍മാന്‍ അശോകന്റെ കൈയ്ക്കും പരിക്കേറ്റു. കാണക്കാരി പള്ളിപ്പടിക്കു സമീപത്തെ വളവില്‍ എത്തിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഓടയിലേക്കു തെന്നിമാറി മതിലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയെ എസ്‌കോര്‍ട്ട് വാഹനത്തിലാക്കി നാട്ടകം ഗസ്റ്റ് ഹൗസില്‍ എത്തിച്ചു. കാറിന്റെ ടയര്‍ പഞ്ചറായതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. അങ്കമാലിയില്‍ നിന്നു കോട്ടയത്തേക്കു പോവുകയായിരുന്നു മുഖ്യമന്ത്രി.