ഉമ്മമാരുടെ മനോധൈര്യം സമരങ്ങള്‍ക്ക് വീര്യം കൂട്ടി’

01;22pm 11/7/2016
download (6)
ദുബായി: 1980 ജൂലൈ 30 റംസാന്‍ 17ലെ ഭാഷാ സമരത്തില്‍ രക്തസാക്ഷികളായ മജീദ് റഹ്മാന്‍ കുഞ്ഞിപ്പയുടെ പുണ്യം ചെയ്ത മാതാപിതാക്കള്‍ സമൂഹത്തില്‍ എക്കാലത്തും സ്മരിക്കപെടുമെന്നും രക്തസാക്ഷികളുടെ ഉമ്മമാരുടെ മനോധൈര്യം എന്നും സമരങ്ങള്‍ക്ക് വീര്യം പകര്‍ന്നിട്ടുണ്ടെന്നും ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ. വിശുദ്ധ ഖുര്‍ആന്റെ ഭാഷക്ക് വേണ്ടി ലോക ചരിതത്തില്‍ നടന്ന ഒരേ ഒരു പോരാട്ടത്തിന്റെ നിണമണിഞ്ഞ ഓര്‍മകള്‍ ബാക്കിയാക്കി കടന്നുപോയ റഹ്മാന്റെ മാതാവ് ആയിഷ ഹജ്ജുമ്മയെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം.

അല്‍ ബറാഹ കെഎംസിസി ആസ്ഥാനത്ത് നടന്ന മയ്യത്ത് നമസ്‌കാരത്തിലും അനുശോചന യോഗത്തിലും നിരവധിപേര്‍ പങ്കെടുത്തു.