ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ സെമിയില്‍.

12:15apm 01/7/2016
images

കിംഗ്സ്റ്റണ്‍: റിയോ ഒളിമ്പിക്‌സിനുള്ള ജമൈക്കന്‍ യോഗ്യതാ പോരാട്ടത്തില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനായ ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ സെമിയില്‍. ഇന്നാണ് ജമൈക്ക നാഷണല്‍ സീനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയും ഫൈനലും. ഒളിമ്പിക് 100 മീറ്ററില്‍ ഹാട്രിക് സ്വര്‍ണം എന്ന സ്വപ്ന നേട്ടത്തിനായാണ് ഉസൈന്‍ ബോള്‍ട്ട് ബ്രസീലിലേക്കെത്താനൊരുങ്ങുന്നത്. വനിതാ വിഭാഗത്തില്‍ ഷെല്ലി ആന്‍ ഫ്രേസറും ഈ ചരിത്ര നേട്ടത്തിനായാണ് സ്‌പൈക്ക് അണിയുന്നത്. വനിതകളുടെ യോഗ്യതയില്‍ ഷെല്ലിയും സെമിയില്‍ കടന്നിട്ടുണ്ട്. 200 മീറ്റര്‍ യോഗ്യതാ മത്സരങ്ങള്‍ ശനിയാഴ്ചയാണ്. ഫൈനല്‍ ഞായറാഴ്ചയും.

ഫൗള്‍ സ്റ്റാര്‍ട്ടുകളുടെ മേളം നടന്ന ക്വാര്‍ട്ടറില്‍ 10.15 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ബോള്‍ട്ട് സെമിയില്‍ കടന്നത്. ഷെല്ലി ആന്‍ ഫ്രേസര്‍ 11.38 സെക്കന്‍ഡില്‍ ക്വാര്‍ട്ടര്‍ കടമ്പ കടന്നും സെമി പോരാട്ടത്തിനു യോഗ്യത നേടി. ഇരുവര്‍ക്കും പുറമേ കാംബല്‍ ബ്രൗണ്‍, യൊഹാന്‍ ബ്ലേക്, അസഫ പവല്‍ തുടങ്ങിയ പ്രമുഖ താരങ്ങളും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്.