07:36 am 28/6/2017
സംബാൽ: ഉത്തർപ്രദേശിൽ 40 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. ബറേലി റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയ വീട്ടമ്മയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. തുടർച്ചയായ നാലുദിവസം പീഡനത്തിനിരയായ സ്ത്രീ അവസരം കിട്ടിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ജൂൺ 16ന് പാനിപത്തിലേക്ക് പോകാൻ ബറേലി സ്റ്റേഷനിലെത്തിയ സ്ത്രീയേയും മകനെയും മകളെയുമാണ് സംഘം മയക്കുമരുന്ന് നൽകിയശേഷം തട്ടിക്കൊണ്ടുപോയതെന്ന് എഎസ്പി പങ്കജ് പാണ്ഡെ പറഞ്ഞു. ഗിന്നൂർ ഗ്രാമത്തിലേക്ക് കൊണ്ടുപോയ സ്ത്രീയെ സംഘം പീഡനത്തിനിരയാക്കി. ഒടുവിൽ അവസരം കിട്ടിയപ്പോൾ മകനെയുമായി രക്ഷപ്പെടുകയായിരുന്നുവെന്നും മകൾ ഇപ്പോഴും പ്രതികളുടെ പിടിയിലാണെന്നും സ്ത്രീ പറഞ്ഞു.