06:01pm 26/6/2016
തിരുവനന്തപുരം: എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തിരുവനന്തപുരത്ത് ലഹരിവിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ട കാലം അതിക്രമിച്ചുവെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം മയക്കുമരുന്നടക്കമുള്ളവയ്ക്കെതിരെ ജനകീയ സമിതികളുടെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും പറഞ്ഞു.