എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

10:10am 30/07/2016
giri-7
കണ്ണൂര്‍: വിദ്യാര്‍ഥിത്വം ഉയര്‍ത്തുക എന്ന മുദ്രാവാക്യത്തോടെ എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കമാകും. പൊലീസ് മൈതാനിയില്‍ പ്രത്യേകം തയാറാക്കിയ ഹബീബ് സ്ക്വയറില്‍ രാവിലെ ഒമ്പതിന് പ്രതിനിധിസമ്മേളനം മുസ്ലിം ലീഗ് ദേശീയ പ്രസിഡന്‍റ് ഇ. അഹമ്മദ് എം.പി ഉദ്ഘാടനം ചെയ്യും. 12 സെക്ഷനുകളിലായി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസമേഖലയിലെ പ്രമുഖര്‍ സംവദിക്കും.
രാത്രി ഏഴിന്് പൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാ ണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയാകും. പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് ദേശീയ ട്രഷററുമായ പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണവും കെ.എം. ഷാജി എം.എല്‍.എ സമാപനപ്രഭാഷണം നടത്തും. സമ്മേളനത്തിന്‍െറ പ്രാരംഭമായി വെള്ളിയാഴ്ച പൊലീസ് മൈതാനിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് ടി.പി. അഷ്റഫലി പതാക ഉയര്‍ത്തി. മുസ്ലിം ലീഗിന്‍െറയും പോഷകസംഘടനാ ഭാരവാഹികളുടെയും നേതൃത്വത്തിലാണ് പതാക സമ്മേളനനഗരിയിലത്തെിച്ചത്. ഷമീര്‍ ഇടിയാറ്റിലിന്‍െറ നേതൃത്വത്തില്‍ പാലക്കാട് പുതുനഗരത്ത് നിന്നത്തെിയ പതാകജാഥയെയും അസീസ് കളത്തൂരിന്‍െറ നേതൃത്വത്തില്‍ മഞ്ചേശ്വരത്ത് നിന്നത്തെിയ കൊടിമരജാഥയെയും സി.എച്ച് സര്‍ക്ള്‍ കേന്ദ്രീകരിച്ച് സ്വീകരിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി, ജില്ലാ ട്രഷറര്‍ വി.പി. വമ്പന്‍, ഭാരവാഹികളായ ഇബ്രാഹീംകുട്ടി തിരുവട്ടൂര്‍, അഡ്വ. കെ.എ. ലത്തീഫ്, ടി.എ. തങ്ങള്‍, യു.വി. മൂസഹാജി, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. സുബൈര്‍, എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ടി.പി.വി. കാസിം, ഖത്തര്‍-കണ്ണൂര്‍ ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി റഹീസ് പെരുമ്പ, എം.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് ഷാക്കിര്‍ ആഡൂര്‍, ജനറല്‍ സെക്രട്ടറി സി.കെ. നജാഫ്, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി കുപ്പം എന്നിവര്‍ സ്വീകരിച്ചു.
ഞായറാഴ്ച നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന കൗണ്‍സിലില്‍ എം.എസ്.എഫിന്‍െറ പുതിയ സംസ്ഥാനഭാരവാഹികളെ തെരഞ്ഞെടുക്കുന്നതോടെ സമ്മേളനം സമാപിക്കും.