എം.ജി ശ്രീകുമാര്‍ ഡാളസില്‍ എത്തുന്നു

09:18am 2/4/2016

ജോയിച്ചന്‍ പുതുക്കുളം

mgsreekumar_pic
ഡാളസ്: പ്രശസ്ത പിന്നണി ഗായകന്‍ എം.ജി ശ്രീകുമാറും, രഞ്ജിനി ജോസും നയിക്കുന്ന ക്രിസ്തീയ സംഗീത സായാഹ്‌നം (സ്‌നേഹസംഗീതം 2016) 2016 മെയ് 28-നു വൈകിട്ട് 6 മണി മുതല്‍ ഡാളസ് ലൂണാ മാര്‍ത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു.

പ്ലയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന പ്രസ്തുത പരിപാടിയുടെ ടിക്കറ്റ് വിതരണോദ്ഘാടനം മാര്‍ച്ച് 19-നു ഞായറാഴ്ച പ്ലെയിനോ സെന്റ് പോള്‍സ് ഇടവക അസി. വികാരി റവ.ഫാ. മാത്തുക്കുട്ടി വര്‍ഗീസ് നിര്‍വഹിക്കുകയുണ്ടായി. ഈ പരിപാടിയുടെ വിജയത്തിനായി വികാരി റവ.ഫാ. ബിനു മാത്യൂസ്, ട്രസ്റ്റി ബിജോയ് ഉമ്മന്‍, സെക്രട്ടറി മറിയ മാത്യു, കണ്‍വീനര്‍ മാത്യു ജേക്കബ്, കോര്‍ഡിനേറ്റര്‍ ഡോ. ജോര്‍ജ് ശാമുവേല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ബിനു മാത്യൂസ് (210 687 6192), ബിജോയ് ഉമ്മന്‍ (214 491 0406), മറിയ മാത്യു (469 656 8030), മാത്യു ജേക്കബ് (214 551 1085), ഡോ. ജോര്‍ജ് ശാമുവേല്‍ (214 649 4643).