07.13 PM 26-05-2016
ബോസ്റ്റണ്‍: ജൂണ്‍ നാലിന് വേയ്‌ലാന്റിലെ സെലിബ്രേഷന്‍ ഇന്റര്‍നാഷണല്‍ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്ന ‘സ്‌നേഹസംഗീതം 2016’ ഗാനസന്ധ്യയുടെ കിക്ക്ഓഫ് മീറ്റിംഗ് മേനാര്‍ഡ് പബ്ലിക് ലൈബ്രറി ഹാളില്‍ വച്ചു നടത്തപ്പെട്ടു. ആദ്യ ടിക്കറ്റ് ബോസ്റ്റണിലെ പ്രമുഖ മലയാളിയും, മാര്‍ത്തോമാ സഭാ കൗണ്‍സില്‍ അംഗവുമായ തമ്പി കുര്യന് നല്‍കിക്കൊണ്ട് ഇന്ത്യന്‍ എക്യൂമെനിക്കല്‍ ചര്‍ച്ചസ് പ്രസിഡന്റും ക്‌നാനായ ഇടവക വികാരിയുമായ റവ. പുന്നൂസ് ഏബ്രഹാം നിര്‍വഹിച്ചു. പ്രസ്തുത മീറ്റിംഗില്‍ ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ. റോയ് പി. ജോര്‍ജ്, മാര്‍ത്തോമാ ഇടവക വികാരി റവ. ഡെന്നീസ് ഫിലിപ്പ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
ഈ പരിപാടിയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ വരുമാനവും ബോസ്റ്റണിലെ ജീവകാരുണ്യ സംഘടനയായ കംപാഷ്‌നേറ്റ് ഹാര്‍ട്‌സ് നെറ്റ് വര്‍ക്ക് കേരളത്തിനകത്തും പുറത്തും ഏറ്റെടുത്തിട്ടുള്ള ഇരുപതോളം പദ്ധതികള്‍ക്ക് ഉപയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.compassionatehearts.net സന്ദര്‍ശിക്കുക.