എം.ജി ശ്രീകുമാറും സംഘവും സ്‌നേഹസംഗീതവുമായി ജൂണ്‍ നാലിന് ബോസ്റ്റണില്‍

08:44am 19/4/2016

ജോയിച്ചന്‍ പുതുക്കുളം
snehasamgeetham_pic
ബോസ്റ്റണ്‍: പ്രശസ്ത മലയാള പിന്നണിഗായകരായ എം.ജി. ശ്രീകുമാറും, രഞ്ജിനി ജോസും നയിക്കുന്ന ‘സ്‌നേഹസംഗീതം 2016’ ഗാനസന്ധ്യ ജൂണ്‍ നാലിന് ശനിയാഴ്ച ബോസ്റ്റണില്‍ വച്ചു നടത്തുന്നു. വേയ്‌ലാന്റിലുള്ള സെലിബ്രേഷന്‍ ഇന്റര്‍നാഷണല്‍ ചര്‍ച്ചില്‍ വെച്ച് വൈകിട്ട് 5.30-നാണ് പരിപാടികള്‍ ആരംഭിക്കുന്നത്.

ബോസ്റ്റണിലെ കേരളീയ സഭകളുടെ കൂട്ടായ്മയായ ‘എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ’ പിന്തുണയോടെ മലയാളികളുടെ ജീവകാരുണ്യ സംഘടനയായ കംപാഷ്‌നേറ്റ് ഹാര്‍ട്ട്‌സ് നെറ്റ് വര്‍ക്ക്’ (compassionate Hearts Network) ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇതില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വിഭവസമൃദ്ധമായ ഡിന്നറും സംഘാടകര്‍ ഒരുക്കുന്നുണ്ട്.

പരിപാടിയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും കംപാഷ്‌നേറ്റ് ഹാര്‍ട്ട്‌സ് നെറ്റ് വര്‍ക്ക് കേരളത്തിനകത്തും പുറത്തും സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ള ഇരുപതോളം ജീവകാരുണ്യ പദ്ധതികള്‍ക്ക് ഉപയോഗിക്കുമെന്ന് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്ന ജിജി വര്‍ഗീസ് പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അജു ജോണ്‍സണ്‍ (978 380 0006), സോണി വര്‍ഗീസ് (603 809 9977), റോബിന്‍ ചെറുകര (508 446 4613).