എം.പി വീരേന്ദ്രകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

09:21am 1/4/2016
download (2)

ന്യൂഡല്‍ഹി: ജനതാദള്‍ നേതാവ് എം.പി വീരേന്ദ്ര കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ഡല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയില്‍ പ്രവേശപ്പിച്ച അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ഗുഡ്ഗാവിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വീരേന്ദ്ര കുമാറിനെ ശാസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്നും ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി, ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല, കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍ എന്നിവര്‍ ആശുപത്രിയിലെത്തി