എം.ബി. രാജേഷ് എം.പി.യ്ക്കും, വീണ ജോര്‍ജ് എം.എല്‍.എ.യ്ക്കും എം.എ.ജി.എച്ച് സ്വീകരണം നല്‍കുന്നു

09:57 am 17/11/2016

മൊയ്തീന്‍ പുത്തന്‍ചിറ
Newsimg1_14838160
ഹ്യൂസ്റ്റണ്‍: എം.ബി. രാജേഷ് എം.പി., മുന്‍ മാധ്യമ പ്രവര്‍ത്തകയും ഇപ്പോള്‍ പത്തനംതിട്ട എം.എല്‍.എ.യുമായ വീണ ജോര്‍ജ് എന്നിവര്‍ക്ക് മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റണ്‍ (MAGH) വമ്പിച്ച സ്വീകരണം നല്‍കുന്നു.

ഹ്യുസ്റ്റണ്‍ മലയാളികളുടെ തറവാടായ കേരള ഹൗസില്‍ (1415 Packer Ln, Stafford, TX 77477) നവംബര്‍ 20 ഞായറാഴ്ച വൈകുന്നേരം 4 മണിക്കാണ് സ്വീകരണ യോഗം സംഘടിപ്പിച്ചിരിക്കുന്നതെന്ന് MAGH പ്രസിഡന്റ് എബ്രഹാം ഈപ്പന്‍ അറിയിച്ചു.

തദവസരത്തില്‍ അസ്സോസിയേഷന്‍ ഭാരവാഹികളെ കൂടാതെ ഫൊക്കാന, ഫോമ നേതാക്കളും ഹ്യുസ്റ്റണിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും പങ്കെടുക്കുന്നതും, എം.ബി. രാജേഷിനും, വീണ ജോര്‍ജിനും ആശംസകളര്‍പ്പിക്കുകയും ചെയ്യുമെന്ന് എബ്രഹാം ഈപ്പന്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റെനി കവലയില്‍ (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍) 281 300 9777.