തിരുവനന്തപുരം: മുന്‍മന്ത്രി എം.വിജയകുമാറിനെ കെടിഡിസി ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനമായി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇക്കാര്യത്തില്‍ ധാരണയായിരുന്നു.
കേരള കോണ്‍ഗ്രസ് നേതാവ് സ്കറിയ തോമസിനെ കെഎസ്ഐഇ ചെയര്‍മാനായും നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.