എം.സി.എന്‍ ഇന്റര്‍നാഷണല്‍ സിംഗ് ഓഫ് 2017 – സീസണ്‍ 2

11:30 AM 22/12/2016
Newsimg1_5555966
വി.ജെ. ട്രാവണ്‍ സോംഗ് കോണ്ടെസ്റ്റ് 2016-ന്റെ വിജയത്തിനുശേഷം വീണ്ടും എം.സി.എന്‍. നിങ്ങള്‍ക്കായി കാഴ്ചവെയ്ക്കുന്നു MCN International sing off 2017 -Season 2. ഇരുപത് രാജ്യങ്ങളില്‍ നിന്നുമായി 101 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത സീസണ്‍ 1, ഓണ്‍ലൈന്‍ റിയാലിറ്റി ഷോ രംഗത്ത് വന്‍ ചുവടുവയ്പാണ് നടത്തിിയത്. 15 ലക്ഷില്‍പരം കാഴ്ചക്കാരിലേക്കു എത്തപ്പെട്ട ഈ ഷോ, ഇന്റര്‍നെറ്റ് സ്റ്റാന്‍ഡേര്‍ഡ് റേറ്റിംഗ് അനുസരിച്ചു ഇന്ത്യയിലെ തന്നെ നമ്പര്‍ 1 റിയാലിറ്റി ഷോ എന്നറിയപ്പെടുന്നു. ഇതില്‍ പങ്കെടുത്ത് പ്രതിഭ റതളിയിച്ച പലര്‍ക്കും അവസരങ്ങളുടെ ഒരു ജാലകമാണ് തുറന്നു കിട്ടിയത്. ആരാലും അറിയപ്പെടാതെ പോകാമായിരുന്ന അനേക പ്രതിഭകളെ സംഗീതത്തിന്റെ മുന്‍നിരയിശലക്ക് കൊണ്ടുവരുവാന്‍ കഴിഞ്ഞു എന്നുള്ളത് ഈ ഷോയുടെ റേറ്റിംഗിലുപരി പരിപാടിയുടെ വിശ്വാസ്യത പതിന്മടങ്ങായി വര്‍ധിച്ചു.

സീസണ്‍-1 ന്റെ വന്‍ വിജയമാണ് സീസണ്‍ -2 വിലേക്കുള്ള ചുവടുവയ്പിനു കാരണമായി തീര്‍ന്നത്. മത്സരാര്‍ത്ഥികള്‍ക്കായി വിപുലമായ അവസരങ്ങളാണ് ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്. മുപ്പതു രാജ്യങ്ങളില്‍ നിന്നായി 50 ലക്ഷിലധികം പേരിലേക്ക് എത്തപ്പെടുന്ന ഈ ഷോ, ക്രിസ്ത്യന്‍ ടെലിവിഷന്‍ രംഗ് അതികായരായ പവര്‍ വിഷനുമായി സഹകരിച്ചാണ് നടത്തപ്പെടുന്നത്. ഒരു ദിവസം 5 ലക്ഷത്തില്‍പരം പ്രേക്ഷകരുള്ള മലയാളത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ചാനലായ പവര്‍ വിഷനില്‍ റിയാലിറ്റി ഷോയുടെ സെക്കന്‍ഡ് റൗണ്ട് മുതല്‍ സംപ്രേഷണം ചെയ്യപ്പെടുന്നതാണ്. ഇത് ഇന്റര്‍നെറ്റിനു പുറമെ ടെലിവിഷന്‍ രംഗത്തേക്കും കടന്നു ചെല്ലുവാനുള്ള വലിയ അവസരമാണ് മത്സരാര്‍ത്ഥികള്‍ക്ക് തുറന്നു കിട്ടുന്നത്.

മൂന്നു റൗണ്ടുകളിലായി അഞ്ഞൂറോളം മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുവാന്‍ എത്തുന്ന ഈ മത്സരത്തില്‍ ഒന്നാം സമ്മാനമായി 1 ലക്ഷം രൂപയും, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങളായി യഥാക്രമം 50,000 രൂപയും, 30,000 രൂപയും നല്‍കപ്പെടുന്നു. പ്രശസ്ത ഗായകന്‍ ബിനോയി ചാക്കോ, പിന്നണി ഗായിക മിന്‍മിനി, സംഗീത സംവിധായകനും നിര്‍മ്മാതാവുമായ ജിനോ കുന്നുംപുറത്ത്, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്റി, പ്രശസ്ത സംഗീതജ്ഞന്‍ ഗ്രാഡി ലോംഗ്, ഗായിക എലിബത്ത് രാജു, സംഗീത സംവിധായകനും ഗായകനുമായ രജു ജോസഫ് എന്നിവര്‍ ചേര്‍ന്ന വിദഗ്ധ പാനലാണ് മത്സാര്‍ത്ഥികളുടെ ഗാനങ്ങള്‍ വിലയിരുത്തുന്നത്. ഒമ്പത് പേര്‍ അടങ്ങുന്ന ടെക്‌നിക്കല്‍ ടീം ആണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

13 വയസുമുതല്‍ പ്രായമുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.ജനുവരി 1-ന് ആരംഭിക്കുന്ന മത്സരത്തിലേക്കായി ഗാനങ്ങള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ആദ്യ റൗണ്ടിനായി വാദ്യോപകരണങ്ങളുടെ സഹായം ഇല്ലാതെ, ഒരു മിനിറ്റില്‍ കവിയാത്ത ഒരു ക്രിസ്തീയ ഗാനം, നിങ്ങളുടെ ഫോണില്‍ സെല്‍ഫി ആയോ, അല്ലാതെയോ വീഡിയോ സഹിതം mcn.minu@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയയ്ക്കാവുന്നതാണ്. ഗാനങ്ങള്‍ മലയാളത്തിലോ, ഇംഗ്ലീഷിലോ ആകാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക:
www.malayalamchristiannetwork.com/register